അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി അയിഷ റെന്ന

സ്വലേ

Dec 19, 2019 Thu 04:39 AM

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി  ശക്തമായി പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയാണ് അയിഷ റെന്ന. എന്നാൽ അയിഷ റെന്നയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വലിയ തോതിലുള്ള അക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്  അയിഷ.


ജാമിയയിലെ പ്രതിഷേധത്തെ തുടര്‍ന്ന് മാസ്സ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് അയിഷയുടെ ഫേസ്ബുക്ക് അക്കൗണ്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.എന്തുവന്നാലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവുമെന്നും  അയിഷ റെന്ന വ്യക്തമാക്കി.

  • HASH TAGS
  • #cab