വേറെ ഒന്നും വേണ്ട കുടിക്കാൻ കുറച്ചു വെള്ളം മാത്രം മതി

സ്വലേ

Dec 19, 2019 Thu 11:57 PM

പൂതംകുറ്റി മേഖലയിലെ നിവാസികളുടെ അടിസ്ഥാന ആവശ്യമാണ് കുടിക്കാൻ അൽപ്പം വെള്ളം.താബോർ - പൂതംകുറ്റി മേഖലയിലെ നിവാസികളായ  350-ൽ പരം കുടുംബങ്ങൾ  ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതി ഏറ്റവും മോശം അവസ്ഥയിലാണ് ഇന്ന്.


മഴ കാലത്തു കനാലിൽ നിന്നും തോട് വഴി വെള്ളം തിരിച്ചു വിട്ടാണ്  ഇവിടെ കുടിവെള്ളം  സംഭരിച്ചു പമ്പ് ചെയുന്നത്. എന്നാൽ ഈ തോടുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് സർവ്വസാധാരണമാണ്. ശുദ്ധീകരണ പ്രവൃത്തികൾ  ഒന്നും തന്നെ ഇവിടെ ഇല്ല. കുടിക്കാൻ യോഗ്യമല്ലാത്ത   വെള്ളമാണിതെന്നു പരിശോധനയിലും തെളിഞ്ഞതാണ് .


എന്നാൽ പരാതികൾ പറഞ്ഞും നൽകിയും നാട്ടുകാർ മടുത്തു. കോൺഗ്രസ്‌ പാർട്ടി ഭരിക്കുന്ന മൂക്കന്നൂർ പഞ്ചായത്തിലാണ് ഈ സ്ഥിതി. കുടിവെള്ളത്തിന് ഫണ്ട്‌ ഇല്ല എന്നു പറഞ്ഞു ഈ പദ്ധതി നീളുകയാണ്. 

 

'ഞങ്ങൾക്ക് വേണ്ടത് കുടിക്കാൻ അല്പം ശുദ്ധജലം മാത്രം' ഇതാണ്  ജനങ്ങളുടെ ആവശ്യം.  

അധികൃതരെ... 

രാഷ്ട്രീയ നേതാക്കളെ..... ഇനിയും നിങ്ങൾ മുഖം തിരിക്കരുത്.. 

ഞങ്ങളുടെ കുട്ടികളും അമ്മമാരും മലിനവെള്ളം കുടിച്ചു രോഗികളായി തീരും... ഞങ്ങൾ നിങ്ങക്ക് നൽകിയ അധികാരം ഉപയോഗിച്ച്  ഞങ്ങൾക്ക് ഒരു ഉപകാരം ചെയ്യു.. എന്നാണ് ജനങ്ങളുടെ ആവശ്യം

  • HASH TAGS
  • #വെള്ളം
വേറെ ഒന്നും വേണ്ട കുടിക്കാൻ കുറച്ചു വെള്ളം മാത്രം മതി