മോദിയുടെ ധ്യാനത്തെ പൊങ്കാലയിട്ട് ട്രോളന്മാർ

സ്വന്തം ലേഖകൻ

May 19, 2019 Sun 06:30 PM

ബദരിനാഥ്‌ സന്ദർശനത്തിന്റെ മുന്നോടിയായി കേദര്‍നാഥിലെ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ ശേഷം രുദ്ര ഗുഹയിൽ ധ്യാനത്തിലായിരുന്നു കഴിഞ്ഞ ദിവസം മോദി. പരമ്പരാഗത പഹാഡി വസ്ത്രവും രോമക്കമ്പിളിയുമണിഞ്ഞ മോദിയുടെ ധ്യാനത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രോളന്മാർ മോദിക്കെതിരെ രംഗത്ത് വന്നത്.


ധ്യാനത്തിനായുള്ള ഗുഹ മോദിയുടെ പ്രത്യേക താത്പര്യപ്രകാരം നിര്‍മിച്ചതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടര ലക്ഷം രൂപയോളം ചെലവിട്ടാണ് വെട്ടുകല്ലുകൊണ്ടു നിര്‍മിച്ച ഗുഹ മോദിക്കായ് ഒരുക്കിയത്. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ട്രോളന്മാരുടെ പൊങ്കാല.


സന്യാസിമാർ ധ്യാനം നടത്തുന്നത് ലക്ഷങ്ങൾ മുടക്കി അനുയോജ്യമായ ഗുഹ നിർമിച്ചിട്ടല്ലെന്നും, സ്റ്റുഡിയോയിലെ ഫോട്ടോ ഷൂട്ടിന്റെ പ്രതീതിയാണ് പ്രധാന മന്ത്രിയുടെ ചിത്രങ്ങൾ നൽകുന്നതെന്നുമായിരുന്നു ട്രോൾ കമന്റുകൾ. മാധ്യമങ്ങളെ കാണിക്കാനുള്ള മോദിയുടെ കാട്ടിക്കൂട്ടലുകളാണ് ഇതെന്ന്  വിവിധ ഹാസ്യ കഥാപാത്രങ്ങളെ കൂട്ടുപിടിച്ച് കളിയാക്കുന്നതായിരുന്നു ഒട്ടുമിക്ക ട്രോളുകളും.

  • HASH TAGS
  • #മോഡി