ജാമിയ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി 4 ന് ശേഷം പരിഗണിക്കാം : ഡല്‍ഹി ഹൈക്കോടതി

സ്വലേ

Dec 20, 2019 Fri 02:40 AM

ന്യൂഡല്‍ഹി: ജാമിയയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഫെബ്രുവരി നാലിന് ശേഷം പരിഗണിക്കാമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി അഭിഭാഷകര്‍.


ഹര്‍ജികള്‍  പെട്ടെന്ന് പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടതെങ്കിലും  കോടതി ആവശ്യം നിരാകരിക്കുകയായിരുന്നു. ഫെബ്രുവരി നാലിന് ശേഷമേ ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് കോടതി വ്യക്തമാക്കി.


കോടതി തീരുമാനത്തിനെതിരെ ഷെയിം ഷെയിം എന്ന് വിളിച്ച്   അഭിഭാഷകർ പ്രതിഷേധിച്ചു.ജാമിയ മിലിയ സര്‍വകലാശാലയിലെ പോലീസ് നടപടിക്കെതിരെയാണ് ഹര്‍ജികള്‍ കോടതിയിലെത്തിയത്

  • HASH TAGS