പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം ; വെടിവെയ്പില്‍ മൂന്നു പേര്‍ മരിച്ചു

സ്വന്തം ലേഖകന്‍

Dec 20, 2019 Fri 05:11 AM

മാംഗ്ലൂര്‍ ; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പോലീസിന്റെ വെടിവെയ്പില്‍ മൂന്നു പേര്‍ മരിച്ചു.  രണ്ടു പേര്‍ മംഗളൂരുവിലും ഒരാള്‍ ലക്നൗവിലുമാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.  ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്.  എന്നാല്‍ പൊലീസ് ഔദ്യോഗികമായി ഇതു സ്ഥിരീകരിച്ചിട്ടില്ല. മംഗളൂരുവില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചേക്കുമെന്ന സൂചന കിട്ടിയതോടെയാണ് പൊലീസ് വെടിവയ്പു നടത്തിയത്.


കണ്‍ടുക സ്വദേശി ജലീല്‍ കുദ്രോളി (49), നൗഷീന്‍ ബെന്‍ഗ്രെ (23) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലിസ് കമ്മിഷണര്‍ പി.എസ് ഹര്‍ഷ പറഞ്ഞു.

  • HASH TAGS
  • #mangloor
  • #caa
  • #twodied
  • #citizenshipactinndia
  • #citizenshipact
  • #jamiamillia