മേപ്പാടി വെള്ളച്ചാട്ടത്തില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു

സ്വലേ

Dec 20, 2019 Fri 06:06 AM

വയനാട് : വയനാട് മേപ്പാടി ചുളിക്ക പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. വിനോദയാത്രക്കെത്തിയ കായംകുളം സ്വദേശികളാണ്  മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് അപകടം നടന്നത്.  ഒരാളെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേര്‍ അപകടത്തില്‍പ്പെടുകയായിരുന്നു.ആറുപേർ അടങ്ങിയ സംഘമാണ് വിനോദയാത്രയ്ക്കായി വയനാട് എത്തിയത്. 

  • HASH TAGS