വടക്കന്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം ; കര്‍ണാടക ബസ് തടഞ്ഞ് കോഴിക്കോട് പ്രതിഷേധം

സ്വന്തം ലേഖകന്‍

Dec 20, 2019 Fri 07:35 AM

കോഴിക്കോട് : പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്തവര്‍ പോലീസ് വെടിവെപ്പില്‍ മരിച്ചതില്‍ പ്രതിഷേധിച്ച് കര്‍ണാടകയിലേക്ക് പുറപ്പെട്ട ബസ് ഡിവൈഎഫ്ഐയുടെയും ക്യാംപസ് ഫ്രണ്ടിന്റെയും നേതൃത്വത്തില്‍ കോഴിക്കോട് വെച്ച് തടഞ്ഞു. കോഴിക്കോട് മാവൂര്‍ റോഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടയര്‍ കത്തിച്ചും പ്രതിഷേധിച്ചു. എന്നാല്‍ ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്  വടക്കന്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. രാജ്യത്തൊട്ടകെ പ്രതിഷേധം നടക്കുകയാണ്. സമരം ചെയ്യാനിറങ്ങിയ മൂന്നു പേര്‍ പോലീസ് വെടിവെപ്പില്‍ മരിക്കുകയും നിരവധി പേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

  • HASH TAGS