അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ല : രജനീകാന്ത്

സ്വലേ

Dec 20, 2019 Fri 05:45 PM

ചെന്നൈ: പൗരത്വ നിയമത്തിനെതിരേ രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ   അക്രമ സംഭവങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് നടന്‍ രജനികാന്ത്. അക്രമവും കലാപവും ഒരു പ്രശ്‌നത്തിനും പരിഹാരമല്ലെന്ന് രജനീകാന്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശങ്ക പങ്കുവെച്ചത്.


ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ വലിയ വേദന ഉളവാക്കുന്നു. രാജ്യത്തിന്റെ ക്ഷേമവും സുരക്ഷയും കണക്കിലെടുത്ത് ഐക്യത്തോടെയും ജാഗ്രതയോടെയും തുടരാന്‍ ഓരോ ഇന്ത്യക്കാരോടും അഭ്യര്‍ഥിക്കുന്നു- രജനികാന്ത്  ട്വിറ്ററില്‍ കുറിച്ചു.

  • HASH TAGS