'നാൻ പെറ്റ മകൻ'; ആദ്യ ലിറിക് വീഡിയോ ഗാനം പുറത്തിറങ്ങി

സ്വന്തം ലേഖകൻ

May 19, 2019 Sun 10:15 PM

രാഷ്ട്രീയ കൊലപാതകത്തിന് ഇരയായ മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കഥ പറയുന്ന 'നാൻ പെറ്റ മകൻ' എന്ന ചിത്രത്തിന്റെ ആദ്യ ലിറിക് ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പുഷ്‌പാവതി ആലപിച്ച ഗാനം മുരുകൻ കാട്ടാക്കടയാണ് രചന നിർവഹിച്ചിരിക്കുന്നത്. സജി പാലമേലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും. 
2012-ലെ മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ മിനോൻ ആണ് അഭിമന്യു ആയി എത്തുന്നത് എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. 'നാൻ പെറ്റ മകനിലെ' ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ വലിയ രീതിയിൽ ശ്രദ്ധയാകാർശിച്ചിരുന്നു.


നിറ കണ്ണുകളോടെ അഭിമന്യുവിന്റെ മാതാപിതാക്കൾ തന്നെയായിരുന്നു ചിത്രത്തിന്റെ ലോഞ്ചിങ് നിർവഹിച്ചത്. ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ,മുത്തുമണി, സരയൂ തുടങ്ങിയവരും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

  • HASH TAGS
  • #Abhimanyu
  • #Nanpetta makan