യു​വാ​വ് കു​ഴി​യി​ല്‍ വീ​ണ് മ​രി​ച്ച സം​ഭ​വം: കു​ടും​ബ​ത്തി​നു 10 ലക്ഷം രൂപയും സ​ഹോ​ദ​ര​നു ജോ​ലി​യും നൽകും

സ്വ ലേ

Dec 21, 2019 Sat 04:51 AM

കൊ​ച്ചി: പാ​ലാ​രി​വ​ട്ട​ത്ത് റോ​ഡി​ലെ കു​ഴി​യി​ല്‍ ബൈ​ക്ക് വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച യ​ദു​ലാ​ലി​ന്‍റെ കു​ടും​ബ​ത്തി​ന് 10 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം നൽകും.കൂടാതെ യ​ദു​ലാ​ലി​ന്റെ സ​ഹോ​ദ​ര​നു ജോ​ലി​ ന​ല്‍​കു​മെ​ന്നും  സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു.  


യ​ദു​ലാ​ലി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ  പോ​ളി വ​ട​ക്ക​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ക്കാ​ര്യം സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴി​ഞ്ഞ 12നാ​ണ് കൂ​ന​മ്മാ​വ് കാ​ച്ചാ​നി​ക്കോ​ട​ത്ത് ലാ​ല​ന്‍റെ മ​ക​ന്‍ യ​ദു​ലാ​ല്‍ (23) മ​രി​ച്ച​ത്. പാ​ലാ​രി​വ​ട്ടം മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പ​ത്ത് മൂ​ന്നാ​ഴ്ച​യാ​യി മൂ​ടാ​തെ കി​ട​ന്ന കു​ഴി​യു​ടെ മു​ന്നി​ല്‍ വ​ച്ചി​രു​ന്ന ബോ​ര്‍​ഡി​ല്‍ ത​ട്ടി ബൈ​ക്ക് മ​റി​ഞ്ഞ് റോ​ഡി​ല്‍ വീ​ണ യ​ദു​ലാ​ല്‍ പി​ന്നാ​ലെ വ​ന്ന ടാ​ങ്ക​ര്‍ ലോ​റി ക​യ​റി​യാ​ണ് മ​രി​ച്ച​ത്. 

 

  • HASH TAGS
  • #accident
  • #palarivattam