ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അടിച്ചു തകര്‍ത്തു

സ്വലേ

Dec 21, 2019 Sat 05:04 PM

കോഴിക്കോട്: ഹര്‍ത്താല്‍ ദിവസം സര്‍വീസ് നടത്തിയ സ്വകാര്യ ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. കോഴിക്കോട് നാദാപുരം കല്ലാച്ചിയില്‍ പുലര്‍ച്ചെയാണ് ബസ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്.


വാഹനം സര്‍വീസ് നടത്തിയാല്‍ അടിച്ചുതകര്‍ക്കുമെന്ന് ഡിസംബര്‍ എട്ടിന് ഹര്‍ത്താലനുകൂലികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

  • HASH TAGS
  • #Harthal