കുട്ടി സൗബിന്റെ പേര് പങ്ക് വച്ച് സൗബിന്‍ ഷാഹിര്‍

സ്വന്തം ലേഖകന്‍

May 20, 2019 Mon 05:51 PM

സഹ സംവിധായകനായി സിനിമയിലെത്തി ഏറ്റവും ഒടുവില്‍ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാര നിറവില്‍ തിളങ്ങുകയാണ് സൗബിന്‍ ഷാഹിര്‍. ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സ് കീഴടക്കിയ താരത്തിന് ഇക്കഴിഞ്ഞ മെയ് 10 നാണ് ഒരു ആണ്‍ കുഞ്ഞ് പിവന്നത്. 'ഇറ്റ്‌സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നില്‍ക്കുന്ന സൗബിന്റെ ചിത്രം ആരാധകര്‍ എറ്റെടുത്തിരുന്നു.


ഇതിനു പിന്നാലെയാണ് കുഞ്ഞിന്റെ പേര് ആരാധകരുമായ് പങ്കുവച്ച് സൗബിന്‍ രംഗത്തെത്തിയത്. ഒര്‍ഹാന്‍ സൗബിന്‍ എന്നാണ് കുട്ടി സൗബിന്റെ പേര്. മകന്റെ ചിത്രം അടങ്ങിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം കുട്ടിയുടെ പേര് ആരാധകരുമായി പങ്കുവച്ചത്. 2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റേയും കോഴിക്കോട് സ്വദേശി ജാമിയയുടേയും വിവാഹം.


  • HASH TAGS
  • #saubin
  • #bornbaby
  • #name