സി.പി.ഐ നേതാവ്‌ ബിനോയ്‌ വിശ്വം മംഗളൂരൂരുവില്‍ അറസ്‌റ്റില്‍

സ്വന്തം ലേഖകന്‍

Dec 21, 2019 Sat 08:24 PM

മംഗളൂരു: പൗരത്വ നിയമത്തിനെതിരെ കര്‍ഫ്യൂ ലംഘിച്ച്‌ പ്രകടനം നടത്തിയ സി.പി.ഐ നേതാവ്‌ ബിനോയ്‌ വിശ്വം എം.പി മംഗളൂരൂരുവില്‍ അറസ്‌റ്റില്‍. രാവിലെയാണ്  പ്രകടനം തുടങ്ങിയത്. പ്രകടനത്തിന് പൊലീസ് അനുമതി നല്‍കിയില്ല.


വിലക്ക്‌ ലംഘിച്ച്‌ പ്രകടനം നീങ്ങിയപ്പോള്‍ നേതാക്കളെ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.സി.പി.ഐ കര്‍ണാടക സംസ്‌ഥാന സെക്രട്ടറി സാത്തി സുന്ദരേഷിനേയും അറസ്‌റ്റ്‌ ചെയതിട്ടുണ്ട്‌.


 

  • HASH TAGS
  • #binoy
  • #cpim
  • #binoyviswam
  • #cpi