കോഴിക്കോടിന്റെ മാമാങ്കം കാലിക്കറ്റ് ഫ്‌ളീ രണ്ടാം ദിവസത്തിലേക്ക്

സ്വന്തം ലേഖകന്‍

Dec 21, 2019 Sat 10:11 PM

കോഴിക്കോട് : മൂന്നു ദിവസത്തെ മാമാങ്കമൊരുക്കി കാലിക്കറ്റ് ഫ്‌ളീ. കോഴിക്കോട് തോപ്പയില്‍ ബീച്ചില്‍ ആദ്യ ദിവസം പിന്നിട്ട് കോഴിക്കോട്ടുക്കാരുടെ മനസ്സ് കീഴടക്കുകയാണ് കാലിക്കറ്റ് ഫ്‌ളീ. പാട്ടും ഭക്ഷണവും കലയും എല്ലാം കൂട്ടിച്ചേര്‍ത്തൊരു മാര്‍ക്കറ്റാണ് കാലിക്കറ്റ് ഫ്‌ളീ.


മൂന്നു ദിവസങ്ങളിലായി വൈകുനേരങ്ങളില്‍ നടക്കുന്ന ഫ്‌ളീയില്‍ നിരവധി സ്റ്റാളുകളിലായി വസ്ത്രങ്ങളും ഭക്ഷണവും മററ് കലകളുടെ പ്രദര്‍ശനവും വിപണനവുമാണ് ഒരുക്കിയിരിക്കുന്നത്. 100 രൂപയാണ് പ്രവേശന ടിക്കറ്റിന്. എന്നാല്‍ സ്റ്റാളുകള്‍ മാത്രമല്ല വ്യത്യസ്ത തരം കലാ വിരുന്നും ആസ്വദിക്കാം. പ്രമുഖ ബാന്‍ഡുകളുടെ സംഗീത വിരുന്നും പ്രമുഖ ബ്രാന്‍ഡുകളുടെ വിപണനവും ആസ്വദിക്കാന്‍ നിരവധി ആളുകളാണ് എത്തുന്നത്. ഞായരാഴ്ച വരെയാണ് ഫ്‌ളീ ഒരുക്കിയിരിക്കുന്നത്.


  • HASH TAGS