പൗരത്വ നിയമ ഭേദഗതി : പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്

സ്വലേ

Dec 22, 2019 Sun 05:25 AM

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് തിങ്കളാഴ്ച രാജ്ഘട്ടിൽ ആറ് മണിക്കൂർ പ്രതിഷേധം നടത്താനൊരുങ്ങി കോൺഗ്രസ്. പ്രധാനമന്ത്രിയുടെ റാലി നടക്കുന്നതിനാല്‍ നാളെ നടക്കേണ്ട കോണ്‍ഗ്രസ് ധര്‍ണ്ണയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

പൗരത്വ നിയമ ഭേദഗതിയിൽ രാജ്യമെങ്ങും പ്രതിഷേധ പരിപാടികൾ നടത്തിയപ്പോൾ പ്രതിപക്ഷത്തെ നയിക്കേണ്ട രാഹുൽ ഗാന്ധി  സമരമുഖത്ത് നിന്നും മാറി നിൽക്കുകയാണെന്ന വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ രാഹുൽ പ്രതിഷേധ പരിപാടിയിലേക്ക്   മടങ്ങിയെത്തുകയാണ്.  


പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സംസ്ഥാന ഘടകങ്ങൾക്കും കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന കോൺഗ്രസ് കോർകമ്മിറ്റി യോഗം നിർദേശം നൽകിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ ആരംഭിക്കുന്ന സമരത്തിൽ  രാഹുൽ ഗാന്ധിയ്ക്കൊപ്പം പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരും പങ്കെടുക്കും.

  • HASH TAGS