ഗാന്ധിജിയുടെ പാതയാണ് സമരത്തിന് സ്വീകരിക്കേണ്ടതെന്ന് ശശി തരൂര്‍

സ്വന്തം ലേഖകന്‍

Dec 22, 2019 Sun 05:28 AM

കോഴിക്കോട് ; ഗാന്ധിജിയുടെ പാതയാണ് സമരത്തിന് നല്ലതെന്ന് ശശി തരൂര്‍. ഹിംസ കൊണ്ട് കാര്യമില്ലെന്നും അപ്പോള്‍ അധികാര വര്‍ഗമെ വിജയിക്കൂ എന്നും അഹിംസയാണെങ്കില്‍ വിജയത്തില്‍ എത്തിച്ചേരാമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. എംഎസ്എഫ് സംസ്ഥാന സമ്മേളനത്തില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 


പൗരത്വഭേദഗതി നിയമത്തില്‍ ജനങ്ങള്‍ ഹിംസയുടെ പാതയാണോ അഹിംസയുടെ പാതയോണോ സ്വീകരിക്കേണ്ടതെന്ന വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിലായിരുന്നു ശശി തരൂരിന്റെ മറുപടി. 


അതി ശക്തമായി പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്നുവെന്നും ബിജെപി സര്‍ക്കാര്‍ മേക്ക് ഇന്‍ ഇന്ത്യ, സ്റ്റാന്‍ഡ്അപ്പ് ഇന്ത്യ എന്നൊക്കെ പറഞ്ഞ് ഇപ്പോള്‍ സിറ്റ് ഡൗണ്‍ ഇന്ത്യ എന്ന നിലയിലാക്കി ഇന്ത്യയെ എന്നും അദ്ദേഹം പറഞ്ഞു.കോഴിക്കോട് നാലു ദിവസമായി നടത്തുന്ന എംഎസ്എഫിന്റെ സംസ്ഥാന സമ്മേളനത്തില്‍ നിരവധി പ്രമുഖരാണ്  പങ്കെടുക്കുന്നത്. നാളെ പൗരത്വഭേദഗതി ബില്ലിനെതിരായി ദേശ് ഹമാരാ മഹാറാലിയും സമ്മേളനത്തോടൊപ്പം നടത്തും.


  • HASH TAGS