വിരമിക്കാനൊരുങ്ങി യുവി; അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ഇല്ല

സ്വന്തം ലേഖകന്‍

May 20, 2019 Mon 06:43 PM

ഇന്ത്യയുടെ ട്വെന്റി20 ക്രിക്കറ്റില്‍ എക്കാലത്തെയും മികച്ച കളിക്കാരില്‍ മുന്‍പന്തിയില്‍ ഇടം നേടിയ യുവരാജ് സിംങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഔദ്യോഗികമായി വിരമിക്കാനൊരുങ്ങുന്നതായ് റിപ്പോര്‍ട്ട്. വിരമിച്ചതിന് ശേഷം ഐസിസി അംഗീകരിച്ചിട്ടുള്ള മറ്റു ട്വന്റി20 ലീഗുകളില്‍ കളിക്കാനാണ് താരത്തിന്റെ തീരുമാനം. ഇതിന് ബിസിസിഐയുടെ അംഗീകാരത്തിന് വേണ്ടി കാത്തിരിക്കുകയാണ് താരം എന്നാണ് സൂചന. അംഗീകാരം ലഭിച്ചയുടന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനുള്ള ബിസിസിഐയുടെ അനുമതി തേടിയതായാണ് എറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍. അന്താരാഷ്ട്ര ട്വെന്റി20 യില്‍ ഒരോവറില്‍ ആറു പന്തുകളും സിക്‌സുകള്‍ പായിച്ച് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരുടെ ഹൃദയം കീഴടക്കിയ യുവരാജ് ക്യാന്‍സറിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്തി കായികലോകത്തിന്റെ പ്രശംസ എറ്റുവാങ്ങിയിരുന്നു. നിലവില്‍ ഐപില്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് യുവി.


  • HASH TAGS
  • #sports
  • #yuvarajsing
  • #retirement