പൗരത്വ നിയമ ഭേദഗതി; മദ്രാസ് ഐഐടിയിൽ പ്രകടനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും വിലക്ക്

സ്വന്തം ലേഖകന്‍

Dec 22, 2019 Sun 06:25 PM

പൗരത്വ നിയമ ഭേദഗതിയിൽ രാജ്യമാകെ പ്രതിഷേധ പരിപാടികൾ നടക്കുകയാണ് . എന്നാൽ  മദ്രാസ് ഐഐടിയിൽ പ്രകടനങ്ങൾക്കും മുദ്രാവാക്യങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു . ചർച്ചകൾ ആവാമെന്നും പ്രകടനം പാടില്ലെന്നും ഐഐടി   അധികൃതർ പറഞ്ഞു .


പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണെന്നും ഡീൻ പറഞ്ഞു .അതേസമയം, വിലക്കിനെതിരെ വിദ്യാർത്ഥികളും രംഗത്തെത്തിയിട്ടുണ്ട് . വിലക്ക് തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.

  • HASH TAGS