സാമൂഹ്യ പ്രവർത്തക സദഫ് ജാഫറിനെ പൊലീസ് അറസ്റ്റ് ചെയതു

സ്വലേ

Dec 22, 2019 Sun 08:04 PM

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ പ്രതിഷേധം ശക്തമാകുമ്പോൾ  സാമൂഹ്യ പ്രവർത്തക സദഫ് ജാഫറിനെ പൊലീസ് അറസ്റ്റ് ചെയതു. സദഫ് ജാഫർ  ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നാണ് വിവരം.


ഹസ്രത്ഗഞ്ജിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടാണ് സദഫ് ജാഫർ ഉൾപ്പെടെ 34 പേർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 19ന് നടന്ന പ്രതിഷേധത്തിൽ സദഫ് ജാഫറിന്റെ  പങ്ക് വ്യക്തമാക്കുന്ന വീഡിയോകൾ ലഭിച്ചതായി  പോലീസ് പറഞ്ഞു. എന്നാൽ സദഫ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് സഹോദരി നഹീദ് വ്യക്തമാക്കി.

  • HASH TAGS
  • #up
  • #caa
  • #Utharpradesh