ധര്‍ണയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്ത് രാഹുല്‍ ഗാന്ധി

സ്വന്തം ലേഖകന്‍

Dec 23, 2019 Mon 06:14 PM

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ധര്‍ണയിലേക്ക് ജനങ്ങളെ സ്വാഗതം ചെയ്ത് രാഹുള്‍ ഗാന്ധി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് രാജ്ഘട്ടിലാണ് കോണ്‍ഗ്രസ് ധര്‍ണ സംഘടിപ്പിക്കുന്നത്. ഇന്ന് വൈകിട്ട് ആരംഭിക്കുന്ന സമരത്തില്‍  രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരും പങ്കെടുക്കും. 


ധര്‍ണയിലേക്ക് യുവാക്കളേയും വിദ്യാര്‍ത്ഥികളേയുമാണ് രാഹുല്‍ ഗാന്ധി സ്വാഗതം ചെയ്തിരിക്കുന്നത്.ഇന്ത്യക്കാരാണെന്ന് തോന്നിയാല്‍ മാത്രം പോരെന്നും ഇതുപോലെയുള്ള സമയങ്ങളില്‍ ഇന്ത്യക്കാരനാണെന്നും വിദ്വേഷത്താല്‍ ഇന്ത്യയെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും കാണിക്കണമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.


ഇന്നലെയാണ് ധര്‍ണ ആദ്യം തീരുമാനിച്ചിരുന്നത്.  എന്നാല്‍ രാംലീല മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിനാല്‍ കോണ്‍ഗ്രസിന്റെ ധര്‍ണയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടാകെ വ്യാപക പ്രതിഷേധമുയരുമ്പോള്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനില്‍ക്കുന്നത് വിമര്‍ശനത്തിനിടയാക്കിയിരുന്നു.


  • HASH TAGS