ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി

സ്വന്തം ലേഖകന്‍

May 20, 2019 Mon 07:14 PM

മസ്‌കറ്റ്:  ഒമാനില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഒരാള്‍ മരിച്ചു.  ആറ് ഹൈദരാബാദ് സ്വദേശികളെ കാണാതായി. വിനോദ സഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദില്‍ എത്തിയ ഹൈദരാബാദ് സ്വദേശികളെയാണ് ഒഴുക്കില്‍പെട്ട് കാണാതായത് .

ഇബ്ര ' ഇബിന്‍ അല്‍ ഹൈതം 'ഫര്‍മസിയില്‍, ഫര്‍മസിസ്‌റ് ആയി ജോലി ചെയ്തു വരുന്ന സര്‍ദാര്‍ ഫസല്‍ അഹമ്മദ് പത്താന്‍ ന്റെ ഭാര്യയും മൂന്നു മക്കളും മാതാപിതാക്കളും ആണ് ഒഴുക്കിലകപ്പെട്ടത്. ഫസല്‍ അഹമ്മദ് പത്താന്‍ മാത്രം ഒഴുക്കില്‍ നിന്നും രക്ഷപെടുകയായിരുന്നു.  കാണാതായവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതമാക്കിട്ടുണ്ടെന്ന് ഒമാന്‍ ദേശീയ ദുരന്ത നിവാരണ സമിതി അറിയിച്ചു  ദക്ഷിണ ശര്‍ഖിയയിലെ വാദി ബാനി കാലിദില്‍ ഉണ്ടായ വെള്ളപ്പാച്ചിലില്‍ അകപെട്ട രണ്ട് ഒമാന്‍ സ്വദേശികളെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒരാള്‍ മരണമടയുകയുണ്ടായി.ന്യൂന മര്‍ദം രൂപപെട്ടതിനെ തുടര്‍ന്ന് ഒമാനില്‍ പെയ്യുന്ന കനത്ത മഴ നിരവധി നാഷനഷ്ട്ടങ്ങളാണ് വിതച്ചത്. ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പോലീസ് നിര്‍ദേശം നല്‍കി.

  • HASH TAGS
  • #oman