പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത സമരം ആവശ്യം : ഇ പി ജയരാജൻ

സ്വലേ

Dec 23, 2019 Mon 06:47 PM

പൗരത്വ നിയമഭേദഗതിക്കെതിരെ സംയുക്ത സമരം ആവശ്യമാണെന്ന് മന്ത്രി ഇ പി ജയരാജൻ. രാജ്യം നേരിടുന്ന പ്രശ്നത്തെ നാം ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്നും ഇത്തരം കരിനിയമത്തെ പ്രതിഷേധത്തിലൂടെ നേരിടുകയാണ് വേണ്ടതെന്നും   ജയരാജൻ കൊച്ചിയിൽ പറഞ്ഞു.


എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ഇടതുപക്ഷത്തോട് സഹകരിക്കുന്നതിനെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചിരുന്നു. കോൺഗ്രസ്സിൽ തന്നെ ഇതിനെതിരെ രണ്ടു അഭിപ്രായങ്ങൾ ഉയർന്നിരുന്നു. പൗരത്വ നിയമഭേദഗതിയിൽ രാജ്യമെങ്ങും പ്രതിഷേധ പരിപാടികൾ നടക്കുകയാണ്.

  • HASH TAGS