തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന്

സ്വലേ

Dec 24, 2019 Tue 05:40 PM

ആലപ്പുഴ: അന്തരിച്ച  കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുടുംബ വീടിനോട് ചേര്‍ന്നുള്ള ചേന്നംകരി സെന്റ് പോള്‍സ് മര്‍ത്തോമ പള്ളിയിൽ  നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, കുവൈത്ത് പ്രതിരോധ മന്ത്രി ഷേഖ് നാസര്‍ അല്‍സബ, എന്‍സിപി ദേശീയ നേതാക്കള്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തും.


അര്‍ബുദ ബാധിതനായിരുന്ന തോമസ് ചാണ്ടി വെളളിയാഴ്ച കൊച്ചിയിലെ വസതിയില്‍ ചികിത്സയ്ക്കിടെയുള്ള വിശ്രമത്തിനിടെയാണ് അന്തരിച്ചത്. പിണറായി മന്ത്രിസഭയില്‍ ഏഴ് മാസക്കാലം ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം .

  • HASH TAGS
  • #Thomas chandi