പെരിയ ഇരട്ടകൊലപാതകം; കാരണം വ്യക്തി വിരോധം, കുറ്റപത്രം സമര്‍പ്പിച്ചു

സ്വന്തം ലേഖകന്‍

May 20, 2019 Mon 07:15 PM

കാസര്‍കോട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിന്റെയും കൃപേഷിന്റെയും കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം നടന്ന് 90 ദിവസം പിന്നിടുമ്പോഴാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ഇരട്ടകൊലപാതകത്തിന് കാരണം വ്യക്തി വിരോധമാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട കൊലപാതകമാണെന്ന് പ്രത്യേകം പരാമര്‍ശിക്കുന്നുണ്ട്. 


കേസില്‍ വിദേശത്തേക്ക് കടന്ന പ്രതി സുബീഷിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പിടുകൂടിയിരുന്നു. സി.പി.എം. ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ ആകെ 14 പ്രതികളാണുള്ളത്. സി.പി.എം. ഉദുമ ഏരിയ സെക്രട്ടറി കെ.എം. മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പ്രതി പട്ടിക.


  • HASH TAGS