ഫിലിപ്പൈന്‍സില്‍ കനത്ത നാശം വിതച്ച് ഫാന്‍ഫോണ്‍ ചുഴലിക്കാറ്റ്

സ്വന്തം ലേഖകന്‍

Dec 27, 2019 Fri 04:11 AM

ഫിലിപ്പൈന്‍ ; ഇന്നലെയുണ്ടായ ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം.  ക്രിസ്മസ് ദിനത്തിലുണ്ടായ ചുഴലിക്കാറ്റില്‍ 13 പേരാണ് മരിച്ചത്. 190 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിലും ശക്തമായ മഴയിലും നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 


ഈ വര്‍ഷം 21-ാമത്തെ ചുഴലിക്കാറ്റാണ് ഫിലിപ്പൈന്‍സില്‍ വീശുന്നത്. പസഫിക് റിങ് ഓഫ് ഫയര്‍, പസഫിക് ടൈഫൂണ്‍ ബെല്‍റ്റ് എന്നീ മേഖലക്കുള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഫിലിപ്പൈന്‍സ് ഏറ്റവും കൂടുതല്‍ പ്രകൃതി ദുരന്തം ഉണ്ടാകാന്‍ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്.


38 ഗ്രാമങ്ങളില്‍ നിന്നായി 24,000 ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് നൂറോളം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീഴുകയും നിരവധി വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്.  • HASH TAGS