പൗരത്വഭേദഗതി ബില്ലിനെതിരെ പ്രതിഷേധം ; റിയാസ്, ബിന്ദു അമ്മിണി തുടങ്ങി നിരവധി പേര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

Dec 28, 2019 Sat 03:48 AM

പൗരത്വഭേദഗതി ബില്ലിനെതിരെ ഡല്‍ഹി യുപി ഭവന് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ബിന്ദു അമ്മിണി എന്നിവര്‍ക്കെതിരെ കേസെടുത്തു. ബിജെപി മുന്‍ എംപി ഉദിത് രാജ്, കൂട്ടത്തോടെ പ്രതിഷേധവുമായെത്തിയ പെണ്‍കുട്ടികളെ  ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയില്‍ എടുത്തത്.ഡല്‍ഹിയില്‍ മൂന്നിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. യുപിയില്‍ 21 ജില്ലകളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി. ഓള്‍ഡ് ഡല്‍ഹിയിലെ ജുമാ മസ്ജിദിനു പുറത്തും ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭീം ആര്‍മി പാര്‍ട്ടിയുടെ നേതൃതത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞു.

നിരോധനാജ്ഞ ലംഘിച്ച് ഇന്ന് ഡല്‍ഹി ജുമാ മസ്ജിദിന് പുറത്തും പ്രതിഷേധം അരങ്ങേറിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധത്തിനിടെ 20 ലധികം പേരാണ് മരിച്ചത്. പ്രതിഷേധത്തിനിടെ പൊതു മുതല്‍ നശിപ്പിച്ചെന്നാരോപിച്ച് നൂറുകണക്കിന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


  • HASH TAGS