ഗവര്‍ണറെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

സ്വന്തം ലേഖകന്‍

Dec 28, 2019 Sat 04:11 AM

കണ്ണൂര്‍ :  ഗവര്‍ണറെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനാണ് ഗവര്‍ണര്‍ കണ്ണൂരില്‍ എത്തിയത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ അണികള്‍ അക്രമം കാണിക്കില്ലെന്ന് പാര്‍ട്ടി തലത്തില്‍ ഉറപ്പു വരുത്തണമെന്നും നിയമം ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് മേധാവി നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. 


അതേസമയം, ഗവര്‍ണര്‍ ആരിഫ് ഖാന്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ എം പി കെ സുധാകരനും മേയര്‍ സുമ ബാലകൃഷ്ണനും ദേശീയ ചരിത്ര കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. പ്രതിഷേധം കണക്കിലെടുത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി നോട്ടീസ് അയച്ചു
  • HASH TAGS