ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമം : പേരാമ്പ്ര സ്വദേശി പിടിയില്‍

സ്വന്തം ലേഖകന്‍

Dec 28, 2019 Sat 06:07 PM

കൊച്ചി : ക്യാപ്‌സൂള്‍ രൂപത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം പേരാമ്പ്ര സ്വദേശി പിടിയില്‍. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുമാണ് വലിയ അളവില്‍ സ്വര്‍ണ്ണം പിടിക്കൂടിയത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയില്‍ നിന്ന് ഒന്നേകാല്‍ കിലോ സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കലില്‍ നിന്ന് സ്വര്‍ണ്ണം കണ്ടെത്തിയത്.


ഇയാള്‍ സ്വര്‍ണ്ണം ക്യാപ്സൂള്‍ രൂപത്തിലാക്കി ശരീരത്തിലും അടിവസ്ത്രത്തിനുള്ളിലും ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഈ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി പേരെയാണ് കസ്റ്റംസ് കൈയോടെ പിടിക്കൂടിയത്.


  • HASH TAGS