ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം

സ്വലേ

Dec 28, 2019 Sat 07:33 PM

കണ്ണൂർ : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധം. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഗവർണർക്കെതിരെ കരിങ്കൊടി കാണിച്ചത് . ദേശീയ ചരിത്ര കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂർ സർവകലാശാലയിലേക്ക് വരും വഴിയാണ് ഗവർണർക്ക് നേരെ പ്രതിഷേധം നടന്നത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗവർണർ പ്രസ്താവന നടത്തിയതിനെ തുടർന്നാണ് പ്രതിഷേധം. സംഭവത്തിൽ  ഏഴ് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.


ദേശീയ ചരിത്ര കോൺഗ്രസ് ഉദ്ഘാടനത്തിൽ നിന്ന് ഗവർണരെ മാറ്റി നിർത്തണമെന്ന്  സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചട്ടപ്രകാരം മാത്രമേ പരിപാടി നടത്താൻ കഴിയുമെന്ന്   സംഘാടകർ അറിയിച്ചു.തുടർന്ന് ഗവർണർക്കെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കിയിരുന്നു.

  • HASH TAGS