ജീവിതത്തിലെ മാധുരിമാര്‍ക്കൊപ്പം പൂവന്‍ കോഴിയിലെ മാധുരി

സ്വലേ

Dec 28, 2019 Sat 08:26 PM

പൂവന്‍ കോഴി ചിത്രത്തിലെ മാധുരിയായി വേഷമണിഞ്ഞ നടി മഞ്ജു വാര്യർ ജീവിതത്തിലെ മാധുരിമാര്‍ക്കൊപ്പം പ്രതി പൂവന്‍ കോഴി കണ്ടു. സെയില്‍സ് ഗേള്‍സിനൊപ്പം മഞ്ജു സിനിമ കണ്ടതിന് ശേഷം  കേക്ക് മുറിച്ചും പാട്ടുപാടിയും ചിത്രത്തിന്റെ വിജയാഘോഷത്തിൽ   പങ്കാളിയായി.


ചിത്രത്തിലെ സെയില്‍സ് ഗേളും ജീവിതത്തിലെ  സെയില്‍സ് ഗേള്‍സും തമ്മിലുളള സമാഗമ വേദിയാവുകയായിരുന്നു, തിരുവനന്തപുരം കാര്‍ണിവല്‍ സിനിമാസില്‍ നടത്തിയ പ്രത്യേക പ്രദര്‍ശനം. സംവിധായകനും നടനുമായ റോഷന്‍ ആന്‍ഡ്രൂസും പരിപാടിയില്‍ പങ്കെടുത്തു.

  • HASH TAGS