ഒരു സമയം 15 പേര്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന നാടകം 'മരണാനുകരണം' ശ്രദ്ധ നേടുന്നു

സ്വന്തം ലേഖകന്‍

Dec 31, 2019 Tue 03:26 AM

കണ്ടും കേട്ടും പഴകിയ നാടകങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു നാടകം 'മരണാനുകരണം' ശ്രദ്ധ നേടുന്നു.  കാണാന്‍ അല്ല പകരം അനുഭവിക്കാന്‍ പറ്റുന്ന നാടകരൂപം. മനുഷ്യന്റെ  ഇന്ദ്രിയാനുഭവങ്ങള്‍ ഉണര്‍ത്തുക എന്നതാണ് അടിസ്ഥാനപരമായ ഈ അവതരണം ലക്ഷ്യമിടുന്നത്.  രുചി, സ്പര്‍ശം കാഴ്ച,  മണം, വെള്ളം, അഗ്‌നി,  മണ്ണ് തുടങ്ങിയ ജൈവ സ്പര്‍ശനങ്ങളുടെ സംയോജനത്തിലൂടെ   അഭിനേതാക്കള്‍ക്കൊപ്പം കാണികളും ഉള്‍ച്ചേര്‍ന്നു  കൊണ്ടാണ് ഈ നാടകാവതരണം അരങ്ങേറുന്നത്. 


18 വ്യത്യസ്ത ഇടങ്ങളില്‍ അരങ്ങേറുന്ന അവതരണം 'സൈറ്റ് സ്‌പെസിഫിക് പെര്‍ഫോമന്‍സ്'ആയാണ്   രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു സമയം 15 കാണികള്‍ക്ക് മാത്രമേ ഈ അവതരണം  കാണാനും അനുഭവിക്കാനും  സാധിക്കൂ. നടനും സംവിധായകനും എഴുത്തുകാരനുമായ എമില്‍ മാധവി യാണ് ഈ അവതരണത്തിന്റെ  കോണ്‍സെപ്‌റ്,  സ്സീനോഗ്രാഫി, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. മരിക്കാതെ മരിക്കുന്ന അനുഭുതി ഒരുക്കുന്ന നാടകമാണ് മരണാനുകരണം.    


ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ കരച്ചിലുകള്‍ വളരെ പെട്ടെന്ന് പൊട്ടിത്തെറി കളിലേക്ക് അലമുറകളിലേക്കു മാറുന്നു. എപ്പോള്‍ വേണമെങ്കിലും മാറ്റി എഴുതപ്പെടാന്‍ സാധ്യതയുള്ള മനുഷ്യ ജീവിതത്തിന്റെ അരക്ഷിതത്വവും അവസ്ഥകളും ഒരു മറയുമില്ലാതെ അഭിസംബോധന ചെയ്യപ്പെടുന്നുണ്ട്.   • HASH TAGS
  • #imitationofdeath
  • #marananukaranam
  • #deathdrama
  • #Drama
imitation of death drama