ഇനിമുതല്‍ കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ വാങ്ങാം

സ്വലേ

Dec 31, 2019 Tue 05:24 PM

തിരുവനന്തപുരം:  ഇനിമുതല്‍ കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്ന് റേഷന്‍ വാങ്ങാം. ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി പ്രകാരമാണ് കേന്ദ്ര സർക്കാർ ഈ സൗകര്യം ഒരുക്കിയത്. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാന്‍,കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് റേഷന്‍ വാങ്ങാന്‍ സൗകര്യം ഒരുക്കിയത്.


ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി പ്രകാരം സമാനരീതിയില്‍ മറ്റു സംസ്ഥാനക്കാര്‍ക്കും കേരളത്തില്‍നിന്ന് റേഷന്‍ വാങ്ങാം. 


മുന്‍ഗണനാ വിഭാഗത്തിനും (ചുവപ്പ് കാര്‍ഡ്), എഎവൈ (മഞ്ഞക്കാര്‍ഡ്) വിഭാഗത്തിനും മാത്രമേ ഈ ആനുകൂല്യം ലഭ്യമാകുകയുള്ളൂ. മുന്‍ഗണനേതര വിഭാഗം (വെള്ളക്കാര്‍ഡ്), മുന്‍ഗണനേതര സബ്‌സിഡി വിഭാഗം (നീലക്കാര്‍ഡ്) എന്നിവര്‍ക്ക് കേരളത്തിലെ റേഷന്‍ കടകളില്‍നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാന്‍ കഴിയൂ. കേരളത്തിലെ 37.29 ലക്ഷം കാര്‍ഡുടമകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

  • HASH TAGS