പൗരത്വ ഭേദഗതി നിയമം : രാജ്യത്ത് നടന്ന പ്രക്ഷോഭത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായത് 80 കോടിയുടെ നഷ്ട്ടം

സ്വലേ

Dec 31, 2019 Tue 05:46 PM

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭത്തില്‍ റെയില്‍വേയ്ക്ക് ഉണ്ടായത് 80 കോടിയുടെ നഷ്ടമാണ്. സമരക്കാരില്‍ നിന്ന് തന്നെ ഈ തുക ഈടാക്കാന്‍ റെയില്‍വേയുടെ തീരുമാനം.രാജ്യത്ത്  വിവിധ ഇടങ്ങളില്‍ ട്രെയിന്‍ കോച്ച് തീവെച്ച് നശിപ്പിച്ചത് ഉള്‍പ്പെടെയാണ് റെയില്‍വേ ഇത്തരത്തിലുള്ള ഒരു കടുത്ത നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നതെന്ന്  റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കുമാര്‍ യാദവ് പറഞ്ഞു. 


പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭത്തില്‍ ഈസ്റ്റേണ്‍ റെയില്‍വേയില്‍ മാത്രം എഴുപത് കോടിയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് റെയില്‍വേക്ക് പത്ത് കോടിയുടെയും നഷ്ടവും  ഉണ്ടായി. നാശനഷ്ടത്തിന്റെ പ്രാഥമിക കണക്കെടുപ്പ് മാത്രമാണ് നടന്നതെന്നും തുക അന്തിമമായി കണക്കാക്കിയിട്ടില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വ്യക്തമാക്കി.

  • HASH TAGS
  • #Indian railway