നടിയെ ആക്രമിച്ച കേസ് : ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി

സ്വലേ

Jan 01, 2020 Wed 02:50 AM

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കി. പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്   കൊച്ചിയിലെ വിചാരണ കോടതിയിലാണ് നടൻ ഹര്‍ജി നല്‍കിയിരിക്കുന്നത്.കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിലെ വനിത ജഡ്ജിയാണ് ഹര്‍ജി പരിഗണിക്കുന്നത്കേസിലെ വിചാരണ നടപടികളുടെ ഭാഗമായാണ്  ദിലീപ് വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നിലവിലുള്ള കുറ്റങ്ങള്‍ തനിക്കെതിരേ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദിലീപ് ഇപ്പോള്‍ വിചാരണ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയത്.

  • HASH TAGS
  • #dileep
  • #Actor
  • #Court