അപഹാസ്യരാക്കുന്ന മാധ്യമങ്ങളെ പാഠം പഠിപ്പിക്കണം; എച്ച് ഡി കുമാരസ്വാമി

സ്വന്തം ലേഖകന്‍

May 20, 2019 Mon 09:53 PM

ബെംഗളൂരു: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി കര്‍ണ്ണാടക മുഖ്യ മന്ത്രി എച്ച് ഡി കുമാരസ്വാമി. രാഷ്ട്രീയ പ്രവര്‍ത്തകരെ അപഹാസ്യരായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചാനല്‍ പരിപാടികള്‍ക്കെതിരെ നിയമ നിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


മൈസൂരുവില്‍ പൊതുപരിപാടില്‍ സംസാരിക്കവെയാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇത്തരം പരിപാടികള്‍ കൊണ്ട് സമൂഹത്തിനോ മറ്റുള്ളവര്‍ക്കോ ഒരു തരത്തിലുള്ള മെച്ചവുമില്ലെന്നും, ചിലരുടെ ഉറക്കം നഷ്ടപ്പെടുത്താന്‍ മാത്രമെ ഇത്തരത്തിലുള്ള പരിപാടികള്‍ക്ക് സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കര്‍ണാടകയിലെ ആറരക്കോടി ജനങ്ങളുടെ പിന്തുണയുള്ളതു കൊണ്ടാണ് തന്റെ സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട് പോകുന്നതെന്നും മാധ്യമങ്ങളുടെ സഹായം കൊണ്ടല്ലെന്നും മാധ്യമങ്ങളെ വിമര്‍ശിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം ചാനല്‍ ചര്‍ച്ചകളും പരിപാടികളും ഒഴിവാക്കുന്നതാണ് തനിക്കിഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.


  • HASH TAGS
  • #hdkumaraswamy