ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം

സ്വലേ

Jan 01, 2020 Wed 11:01 PM

ബംഗളുരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന് കേന്ദ്ര സർക്കാറിന്റെ  അംഗീകാരം നല്‍കിയതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ അറിയിച്ചു. ചന്ദ്രയാൻ മൂന്ന് ദൗത്യം 2021ൽ നടത്താനാണ് ശ്രമമെന്ന്  കെ ശിവൻ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. 2020-ല്‍ തന്നെ, ചന്ദ്രയാന്‍ 3 വിക്ഷേപിക്കപ്പെടുമെന്ന് നേരത്തേ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പ്രഖ്യാപിച്ചിരുന്നു.  


സോഫ്റ്റ് ലാൻഡിംഗിനിടെ വിക്രം ലാൻഡറിന്റെ വേഗം ക്രമീകരിക്കാൻ കഴിയാതെ പോയതാണ് ചന്ദ്രയാൻ രണ്ടിന്റെ പരാജയ കാരണം.

  • HASH TAGS
  • #ചന്ദ്രയാൻ മൂന്ന്