അമ്മ കുഴിച്ചിട്ട കുഞ്ഞിനെ രക്ഷിച്ച് നായയുടെ ഹീറോയിസം

സ്വന്തം ലേഖകന്‍

May 20, 2019 Mon 11:09 PM

നവജാത ശിശുവിനെ മണ്ണില്‍ കുഴിച്ചിട്ട് പെറ്റമ്മ തടി തപ്പിയപ്പോള്‍, രക്ഷകനായി നായ രംഗ പ്രവേശനം ചെയ്തു. തായ്‌ലന്റിലാണ് സംഭവം. കൗമാരക്കാരിയായ അമ്മയാണ് ആരും അറിയാതെ സ്വന്തം കുഞ്ഞിനെ  ജീവനോടെ മണ്ണില്‍ കുഴിച്ചിട്ടത്. എന്നാല്‍ ഇത് മണത്തറിഞ്ഞ പിങ് പോങ് എന്ന നായയാണ് ഇവിടെ ഹീറോയായത്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലത്തെത്തി നായ കുരയ്ക്കുകയും മണ്ണ് മാന്തുകയും ചെയ്തതോടെയാണ് പ്രദേശവാസികള്‍ കുഞ്ഞിന്റെ കാല് മണ്ണില്‍ നിന്നും പുറത്തേക്ക് നില്‍ക്കുന്നത് കണ്ടത്. ഇതോടെ കുഞ്ഞിനെ പുറത്തെടുത്ത നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 


ബ്രിട്ടീഷ് ദിനപത്രമായ ദി ഇന്‍ഡിപെന്റന്‍ഡ് ആണ് വാര്‍ത്ത പുറത്ത് വിട്ടത്. കുഞ്ഞിന്റെ അമ്മയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തി പോലീസ് കേസ് എടുത്തു. അമ്മയ്ക്ക് പ്രായ പൂര്‍ത്തിയാവാത്തതിനാല്‍ കൗണ്‍സിലിങ്ങിന് ശേഷമായിരിക്കും നിയമ നടപടികളുമായി പോലീസ് മുന്നോട്ട് പോവുക.


  • HASH TAGS