ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഇനി പേടിക്കേണ്ട ; ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാനുള്ള വെബ്‌സൈറ്റ് തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍

Jan 02, 2020 Thu 06:14 PM

ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഇനി പേടിക്കേണ്ട. കളഞ്ഞു പോയ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യാനുള്ള വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.


2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാക്കിയിരിക്കുകയാണ്. ഇനി മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഈ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും.


https://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ  നമ്പർ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യണമെങ്കില്‍ ഫോണ്‍ നഷ്ടമായതായി ഒരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിലൂടെ ഫോണ്‍ മോഷ്ടിച്ചയാള്‍ക്കോ അത് കളഞ്ഞുകിട്ടിയ ആള്‍ക്കോ ആ ഫോണ്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. ഈ വര്‍ഷം തന്നെ രാജ്യത്തെ മറ്റിടങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

  • HASH TAGS
  • #mobile
  • #government
  • #central
  • #Phone