നിർഭയ കേസ് : നാല് പ്രതികളേയും ഒരുമിച്ച് തിഹാർ ജയിലിൽ തൂക്കിലേറ്റും

സ്വലേ

Jan 02, 2020 Thu 08:54 PM

ന്യൂഡൽഹി: നിർഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച് തൂക്കിലേറ്റാൻ തിഹാർ ജയിലിൽ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഇതോടെ നാല് പ്രതികളെ ഒരേസമയം വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ആദ്യത്തെ ജയിലായി തിഹാർ മാറും.നാല് പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാർ ജയിലിൽ തയ്യാറായതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.  


നിർഭയ കൊല്ലപ്പെട്ട് ഏഴ് വർഷം തികയുമ്പോഴാണ് കേസിലെ പ്രതികളായ നാല് പേർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി വരുന്നത്. 2012 ഡിസംബർ 16 -ന് രാത്രിയായിരുന്നു അറുപേർ ചേർന്ന് നിർഭയ എന്ന 23 -കാരിയെ  ബലാത്സംഗം ചെയ്തത്. ഡിസംബർ 29-ന് ചികിത്സയ്ക്കിടെ പെൺകുട്ടി മരണത്തിന് കീഴടങ്ങി. ആറ്പ്രതികളിൽ ജുവൈനലായ പ്രതി ശിക്ഷാ കാലാവധി പൂർത്തിയാക്കി ജയിൽ മോചിതനായിരുന്നു. മറ്റൊരു പ്രതിയെ ജയിലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു.

  • HASH TAGS
  • #case
  • #nirbaya