കനത്ത മൂടല്‍മഞ്ഞ്‌: രാജസ്ഥാനില്‍ മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു

സ്വന്തം ലേഖകന്‍

Jan 02, 2020 Thu 10:13 PM

രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത തണുപ്പാണ് രേഖപ്പെടുത്തുന്നത്. രാജസ്ഥാനില്‍ കനത്ത മൂടല്‍ മഞ്ഞിൽ  മുപ്പതോളം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


ആള്‍വാറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ഡോഗേരയില്‍ ജയ്പുര്‍ – ഡല്‍ഹി ദേശീയപാതയിലാണ് സംഭവം.പരിക്കറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല. 

  • HASH TAGS
  • #climatechange
  • #rajasthan
  • #മൂടല്‍മഞ്ഞ്‌: