പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിൽ

സ്വന്തം ലേഖകന്‍

Jan 03, 2020 Fri 02:49 AM

യുനിസെഫ് റിപ്പോര്‍ട്ട് പ്രകാരം  പുതുവര്‍ഷദിനത്തില്‍ ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത് ഇന്ത്യയിൽ. പുതുവർഷ ദിനമായ  ജനുവരി ഒന്നിന് ലോകത്ത് ജനിച്ച കുട്ടികളുടെ 17 ശതമാനവും ഇന്ത്യയിലാണ്.  2020 ജനുവരി ഒന്നിന്  3,92,078 കുഞ്ഞുങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ജനിച്ചത്. ഇതില്‍ 67,385 കുഞ്ഞുങ്ങളും ഇന്ത്യയിലാണ്. രണ്ടാം സ്ഥാനത്ത് ചൈനയാണ്. 46,299 കുഞ്ഞുങ്ങളാണ് ചൈനയില്‍ ജനിച്ചത്.  


എല്ലാ വര്‍ഷവും ജനുവരിയില്‍ യുനിസെഫ് പുതുവര്‍ഷദിനം ജനിച്ച കുഞ്ഞുങ്ങളുടെ കണക്ക് പുറത്തുവിടാറുണ്ട്.നൈജീരിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, യുഎസ്എ, കോംഗോ, എതോപ്യ എന്നി രാജ്യങ്ങളാണ്  കുഞ്ഞുങ്ങളുടെ ജനനകാര്യത്തില്‍ ആദ്യ എട്ടിലുള്ള മറ്റ് രാജ്യങ്ങള്‍. 

  • HASH TAGS
  • #india
  • #child