പുതുവർഷത്തിൽ അ​ബുദാബി​​യി​ലെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ശമ്പള സ്‌​കെ​യി​ല്‍ പു​തു​ക്കു​ന്നു

സ്വലേ

Jan 03, 2020 Fri 06:03 AM

പുതുവർഷത്തിൽ അ​ബുദാബി​യി​ലെ  സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ​ശമ്പള സ്‌​കെ​യി​ല്‍, ഗ്രേ​ഡി​ങ്, അ​ല​വ​ന്‍​സു​ക​ള്‍ എ​ന്നി​വ പു​തു​ക്കാ​ന്‍ അ​ബുദാബി​ എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍​സി​ല്‍ തീ​രു​മാ​നി​ച്ചു. പു​തി​യ തീ​രു​മാ​നം ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍​വ​രും.അ​ബുദാബി​​​യി​ലെ സി​വി​ല്‍ ഗ​വ​ണ്‍​മെന്‍റ്​ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും ഇ​ത് ബാ​ധ​ക​മാ​കു​മെ​ന്നും എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ണ്‍​സി​ല്‍ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു. 


അ​ബുദാബി​യി​ലെ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രു​ടെ​യും ശമ്പള സ്‌​കെ​യി​ല്‍ ഏ​കീ​ക​ര​ണ​മാ​ണ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത്. ​

  • HASH TAGS
  • #അബുദാബി