വൈത്തിരിയില്‍ പുള്ളിപ്പുലിയെ കിണറ്റിൽ വീണ നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകന്‍

Jan 03, 2020 Fri 05:23 PM

വയനാട്: വൈത്തിരിയില്‍ പുള്ളിപ്പുലിയെ കിണറ്റിൽ വീണ നിലയില്‍ കണ്ടെത്തി. വട്ടവയല്‍ സ്വദേശി ഗോപിയുടെ വീട്ടുമുറ്റത്തെ കിണറ്റിലാണ് പുള്ളിപ്പുലി വീണത്. തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധിച്ചു.


 അബദ്ധത്തില്‍ പുലി കിണറ്റില്‍ വീണതാകാമെന്നാണ് വനംവകുപ്പ് പറയുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുലിയെ കരയ്ക്ക് കയറ്റാനുള്ള നടപടികള്‍ ആരംഭിച്ചു.


  • HASH TAGS
  • #wayanad
  • #വൈത്തിരി
  • #പുള്ളിപ്പുലി