പൗരത്വനിയമ ആശങ്ക; നരിക്കുനിയിൽ റിട്ടയേര്‍ഡ് അധ്യാപകന്‍ ആത്മഹത്യ ചെയ്തു

സ്വലേ

Jan 03, 2020 Fri 09:15 PM

കോഴിക്കോട്:  നരിക്കുനിയിൽ റിട്ടയേര്‍ഡ് അധ്യാപകൻ ആത്മഹത്യ  ചെയ്തത് പൗരത്വ നിയമത്തിന്റെ ആശങ്ക കൊണ്ടെന്ന് ബന്ധുക്കൾ. നരിക്കുനി വിളപ്പിൽ മീത്തൽ മുഹമ്മദലി (63) നെയാണ് ഇന്ന് പുലർച്ചെ വീട്ടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ്  കണ്ടെത്തി. മുഹമ്മദാലിയുടെ എസ് എസ് എൽ സി ബുക്ക് അടക്കമുള്ള രേഖകൾ നഷ്ടപ്പെട്ടിരുന്നു. അതിനാൽ  താൻ ഇവിടെ നിന്ന് പോവേണ്ടി വരുമോയെന്ന് ഭാര്യയോട് ചോദിച്ചതായി അറിവുണ്ടെന്ന് മുഹമ്മദാലിയുടെ സഹോദരൻ അബ്ദുൾ നാസർ പ്രതികരിച്ചു. ഇദ്ദേഹത്തിന്റെയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. ഇക്കാരണത്താലാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

  • HASH TAGS