പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കും ; പിണറായി വിജയന്‍

സ്വ ലേ

Jan 03, 2020 Fri 10:43 PM

തിരുവനന്തപുരം: ലോക കേരള സഭ ബഹിഷ്​കരിച്ച പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.  എല്ലാവരും ഒന്നിച്ച്‌ നില്‍ക്കണമെന്നാണ്  ആഗ്രഹിക്കുന്നതെന്നും പ്രതിപക്ഷം ഇല്ലെങ്കിലും കാര്യങ്ങള്‍ നടക്കുമെന്നു പിണറായി വിജയന്‍ പറഞ്ഞു .ലോക കേരളസഭയുടെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ​അദ്ദേഹം. 


ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷം രാജി വെച്ചപ്പോള്‍ മുതല്‍ അവരെ തിരികെ കൊണ്ട് വരാന്‍ താനും സ്പീക്കറും ശ്രമങ്ങള്‍ നടത്തി.പ്രതിപക്ഷം തീരുമാനം മാറ്റാത്തതിനെ തുടര്‍ന്ന് നവംബറില്‍ വീണ്ടും പ്രതിപക്ഷ നേതാവിന് കത്തയച്ചു. എന്നിട്ടും പ്രതിപക്ഷം സഹകരിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

  • HASH TAGS
  • #congress
  • #pinarayi
  • #പിണറായി വിജയന്‍
  • #പ്രതിപക്ഷം