പൊലീസ് തലപ്പത്ത് അഴിച്ചുപണി ; കണ്ണൂര്‍ എസ്‍പിയായി യതീഷ് ചന്ദ്ര

സ്വന്തം ലേഖകന്‍

Jan 04, 2020 Sat 02:47 AM

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് മേധാവികള്‍ക്ക് സ്ഥലംമാറ്റം. തൃശൂര്‍ പൊലീസ് മേധാവിയായിരുന്ന യതീഷ് ചന്ദ്രയെ കണ്ണൂരിലേക്ക് മാറ്റി. ആര്‍ ആദിത്യയെ തൃശൂരിലേക്കും മാറ്റി.


ടി നാരായണന്‍ പുതിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണറാകും. ടികെ മധുവിനെ ഇടുക്കി എസ്പിയായി നിയമിച്ചു. കണ്ണൂര്‍ എസ്പിയായ പ്രതീഷ് കുമാറിനെ പോലീസ് ആസ്ഥാനത്തേക്ക് നിയമിച്ചു.ആര്‍ കുറുപ്പ് സ്വാമി തിരുവനന്തപുരം സിറ്റി ഡി.സി.പിയാകും.


 

  • HASH TAGS
  • #police
  • #kannur
  • #sp