വളാഞ്ചേരിയിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം

സ്വലേ

Jan 04, 2020 Sat 06:12 AM

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. വട്ടപ്പാറ പ്രധാനവളവിലാണ് നിയന്ത്രണം വിട്ട ടാങ്കർ മറിഞ്ഞത്. രാത്രി 9.30 ഓടെയാണ് അപകടം. വാതക ചോർച്ചയുള്ളതിനാൽ പാതയില്‍ വളാഞ്ചേരി പോലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.


മംഗലാപുരത്ത് നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോകുകയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്.

  • HASH TAGS
  • #Malappuram