ഫുട്ബാള്‍ താരം ധനരാജിന്റെ കുടുംബത്തിത്തിനു വേണ്ടി പ്രദര്‍ശന ഫുട്ബാള്‍ മല്‍സരം

സ്വന്തം ലേഖകന്‍

Jan 04, 2020 Sat 07:24 AM

മലപ്പുറം ; ഹൃദയാഘാതം മൂലം ഗ്രൗണ്ടില്‍ വെച്ച്  മരണപ്പെട്ട ഫുട്ബാള്‍ താരം ധനരാജിന്റെ കുടുംബത്തിന് വേണ്ടി  പ്രദര്‍ശന  ഫുട്ബാള്‍ മല്‍സരം സംഘടിപ്പിക്കുന്നു. ആസിഫ് സഹീറിന്റെ നേതൃതത്തിലുള്ള കേരള സന്തോഷ് ട്രോഫി താരങ്ങളെ അണിനിരത്തി കേരളവും, ബംഗാള്‍ സന്തോഷ്ട്രോഫി താരങ്ങളെ അണിനിരത്തി കൊണ്ട് ബംഗാളും തമ്മിലുള്ള പ്രദര്‍ശന മല്‍സരം ഈ മാസം പത്താം തീയ്യതി വെള്ളിയാഴ്ച 7 മണിക്ക് പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ വെച്ച് നടത്തുന്നു.


അതേ ദിവസം രണ്ട് മല്‍സരം കൂടി ഉണ്ടാകും. കാദറലി ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന അന്നേ ദിവസത്തെ ഗെയ്റ്റ് ടിക്കറ്റ് കളക്ഷന്‍ പൂര്‍ണ്ണമായും ധനരാജിന്റെ കുടുംബത്തിനെ സഹായിക്കുവാന്‍ ഉപയോഗിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.   • HASH TAGS