ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദിലീപിന് തിരിച്ചടി; ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി കോടതി ത​ള്ളി

സ്വന്തം ലേഖകന്‍

Jan 04, 2020 Sat 07:19 PM

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ദിലീപിന് തിരിച്ചടി. പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ദി​ലീ​പ് സ​മ​ര്‍​പ്പി​ച്ച വി​ടു​ത​ല്‍ ഹ​ര്‍​ജി കോടതി ത​ള്ളി . ന​ടി​യെ ആ​ക്ര​മി​ച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ ത​ന്നെ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണമെന്ന് ആവശ്യ​പ്പെ​ട്ട് ദി​ലീ​പ് പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ വി​ടു​ത​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. 


തനിക്കെതിരെ വിചാരണയ്ക്ക് ആവശ്യമായ തെളിവുകളില്ലെന്നായിരുന്നു ദിലീപിന്റെ വാദം. എന്നാല്‍ കോടതി ഇത് പൂര്‍ണമായി തള്ളിക്കളഞ്ഞു.പ്രാഥമികമായി പോലും ഇത്തരത്തിലൊരു അപേക്ഷ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണയ്ക്ക് പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നും കോടതി അറിയിച്ചു.വി​ചാ​ര​ണ​ക്കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ​യും സു​പ്രീം കോ​ട​തി​യെ​യും സ​മീ​പി​ക്കാ​ന്‍ ദി​ലീ​പി​ന് അ​വ​സ​ര​മു​ണ്ട്.

  • HASH TAGS
  • #dileep
  • #Actor
  • #Court