മഞ്ചേരിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

സ്വ ലേ

May 22, 2019 Wed 07:28 PM

തിരുവനന്തപുരം:  മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ  സംഭവത്തില്‍  ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തെകുറിച്ച് കൂടുതല്‍   അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്തരവിട്ടു.മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ 7 വയസുകാരന്‍ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്.  തൊണ്ടയ്ക്കും, മൂക്കിനും അസുഖമായി ചികിത്സക്കായി ആശുപത്രിയില്‍ എത്തിയ   കുട്ടിക്ക് ആളുമാറി വയറ്റിലാണ് ശസ്ത്രക്രിയ നടത്തിയത്. 


ഡാനിഷിന് മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കുട്ടിയ്ക്  ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ക്ക് പിഴവ് മനസിലായത്. ഉദരസംബന്ധമായ രോഗത്തെത്തുടര്‍ന്ന്  മണ്ണാര്‍ക്കാട് സ്വദേശി ധനുഷിനെയും ഇതേസമയം ഓപ്പറേഷന്‍ തീയേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപോയെന്നാണ് ആശുപത്രി അധികൃതര്‍  നല്‍കുന്ന വിശദീകരണം


  • HASH TAGS
  • #manjeri